തൃപ്രയാർ: മുനമ്പത്ത് കുടിയൊഴിക്കപ്പെടുന്ന സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബി.ജെ.പി നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമരം ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് അദ്ധ്യക്ഷനായി. ഷൈൻ നെടിയിരിപ്പിൽ, അൻമോൽ മോത്തി, ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, അതുല്യഘോഷ് വെട്ടിയാട്ടിൽ, എ.കെ. ചന്ദ്രശേഖരൻ, ജോഷി ബ്‌ളാങ്ങാട്ട്, അക്ഷയ് എസ.് കൃഷ്ണ എന്നിവർ സംസാരിച്ചു.