1

തൃശൂർ : ഡിസംബർ ഒന്നിന് നടക്കുന്ന ലോക എയ്ഡ്‌സ് ദിനത്തിന്റെ സംസ്ഥാനതല പരിപാടികളുടെ സംഘാടക സമിതി യോഗത്തിന് ഡെപ്യൂട്ടി കളക്ടർ വിഭൂഷൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി. രശ്മി മാധവൻ വിഷയാവതരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ് ഡോ.ടി.പി.ശ്രീദേവി, ഡോ.പി.സജീവ് കുമാർ, സുനിൽ, ഡോ.അജയരാജ്, പി.എ.സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. 'അവകാശങ്ങളുടെ വഴി തിരഞ്ഞെടുക്കുക' എന്നതാണ് എയ്ഡ്‌സ് ദിന സന്ദേശം. 30 ന് വൈകീട്ട് 6 ന് ശ്രീ വടക്കുന്നാഥ ക്ഷേത്ര മൈതാനം തെക്കേ ഗോപുരനടയിൽ ദീപം തെളിക്കൽ പരിപാടി. ഡിസംബർ ഒന്നിന് രാവിലെ 8 ന് ബോധവത്കരണ റാലി. തുടർന്ന് രാവിലെ 10 ന് ടൗൺ ഹാളിൽ സംസ്ഥാനതല ഉദ്ഘാടനം നടക്കും.