ora

തൃശൂർ: ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ നേതൃത്വത്തിൽ 'ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ' തുടങ്ങി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ഡിസംബർ 10 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ റാലി ഗവ. ലോ കോളേജിൽ നടന്ന ചടങ്ങിൽ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്‌ളാഗ് ഒഫ് ചെയ്തു. ക്യാമ്പയിനോട് അനുബന്ധിച്ച് വകുപ്പിലെ ജീവനക്കാർക്കായി തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റെജി ജോയ് ചാക്കോള അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ അഖിൽ വി.മേനോൻ വിശിഷ്ടാതിഥിയായി.