adak
1

മാള : സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള പൊയ്യയിലെ അഡാക് ഫിഷ് ഫാം ഇക്കോ ടൂറിസം കേന്ദ്രമായി വളർത്താനുള്ള പദ്ധതികളുമായി സർക്കാർ. ഓരുജല മത്സ്യക്കൃഷി, കരിമീൻ വിത്തുത്പാദനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അഡാക് ഫിഷ് ഫാം, ഫിഷറീസ് വിദ്യാർത്ഥികൾക്ക് പരിശീലന കേന്ദ്രമായും ജനങ്ങൾക്ക് സന്ദർശിക്കാവുന്ന ഇക്കോ ടൂറിസം കേന്ദ്രമായും മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്. 15 കോടി രൂപയുടെ പദ്ധതികളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. സാമ്പത്തിക പരിമിതികൾ കാരണം പദ്ധതി മുഴുവൻ ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയാത്തതിനാൽ ഘട്ടങ്ങളായി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഫിഷ് ഫാം വിദേശികളെപ്പോലും ആകർഷിക്കുന്ന കേന്ദ്രമായി മാറും.
ഫാമിന്റെ ചുറ്റളവിൽ 3000 മീറ്റർ ബണ്ട് റോഡ് നിർമ്മിക്കുന്നതിന് 190 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹാർബർ എൻജിനിയറിംഗ് വകുപ്പ് നിർമ്മാണച്ചുമതയേറ്റെടുക്കും. ബണ്ട് റോഡ് നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതിനാൽ എത്രയും വേഗം നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

10 ഇനങ്ങൾക്ക് പ്രാമുഖ്യം

മത്സ്യസമ്പത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഇക്കോ ടൂറിസത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ്. മാളക്കടവ് പദ്ധതിയുടെ ഭാഗമായ ബോട്ട് ജെട്ടിയും സർവീസും ബന്ധിപ്പിക്കാവുന്ന ഇടമെന്ന നിലയിൽ അഡാക്കിന്റെ ജലഗതാഗത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തും.
- വി.ആർ. സുനിൽകുമാർ എം.എൽ.എ