തൃശൂർ: യുനി ഭാരത് കോർപ് കിസാൻ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന് എതിരെയുള്ള ജപ്തി നടപടി അവസാനിപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കി. ബഡ്‌സ് ആക്ട് 2019ലെ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പൊതുജനങ്ങളിൽ നിന്നും കടപ്പത്രങ്ങളുടെ രൂപത്തിൽ അമിത പലിശ (1212.5 ശതമാനം) ഈടാക്കി നിക്ഷേപം സ്വീകരിച്ചതിനാണ് ജില്ലയിലെ യുനി ഭാരത് കോർപ് കിസാൻ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും ഉടമകളുടെയും പേരിൽ ജപ്തിക്ക് നേരത്തേ ഉത്തരവിട്ടിരുന്നത്. എന്നാൽ സ്ഥാപനം ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്നുണ്ടായ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികൾ അവസാനിപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.