
വേലൂർ: പഴവൂർ പാടശേഖരത്തിൽ കതിരിടാറായ നെൽച്ചെടികൾ പുഴുക്കളുടെ ആക്രമണത്തിൽ നശിക്കുന്നു. ഡിസംബറിൽ വിളവെടുക്കേണ്ടിയിരുന്ന 25 ഏക്കർ സ്ഥലത്തെ നെൽവയലുകളിലെ 12 ഏക്കറിലധികം സ്ഥലത്തെ നെൽച്ചെടികളും പുഴുക്കേടുമൂലം പൂർണമായും നശിച്ചു. കർഷകർ മൂന്ന് തവണ കീടനാശിനി പ്രയോഗിച്ചിട്ടും പുഴുക്കളെ തുരത്താൻ കഴിഞ്ഞില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പുഴുക്കളുടെ ആക്രമണമാണ് നെൽച്ചെടികളെ നശിപ്പിച്ചതെന്ന് സ്ഥിരീകരിച്ചു. ഇതോടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കർഷകർ പ്രതിസന്ധിയിലാണ്.