പെരിങ്ങോട്ടുകര : തൃപ്രയാർ കിഴക്കേനട പൈനൂർ അയ്യപ്പ യോഗത്തിന്റെ നേതൃത്വത്തിൽ പൈനൂർ ദേശവിളക്ക് ഡിസംബർ ഏഴിന് ആമലത്ത് കുളങ്ങര ക്ഷേത്രത്തിൽ ആഘോഷിക്കും. ഇതോടനുബന്ധിച്ചുള്ള പന്തൽ കാൽനാട്ട് രണ്ടിന് രാവിലെ 9ന് തൃപ്രയാർ ദേവസ്വം മാനേജർ മനോജ് എസ്. നായർ നിർവഹിക്കും. അന്നദാനത്തിനുള്ള ആദ്യ വിഭവ സമർപ്പണം അഞ്ചിന് രാവിലെ 11 മണിക്ക് ഡോ. വിഷ്ണു ഭാരതീയ സ്വാമി നിർവഹിക്കും. ഏഴിന് വിളക്കാഘോഷത്തിന്റെ ഭാഗമായി രാവിലെ 11ന് അന്നദാനം, വൈകിട്ട് 6.30ന് കിഴക്കേനട എരക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് മച്ചാട് തങ്കരാജും സംഘത്തിന്റെ നേതൃത്വത്തിൽ ഉടുക്കുപാട്ടിന്റെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിപ്പ് ആരംഭിച്ച് രാത്രി പത്തോടെ ആമലത്ത് കുളങ്ങര ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് അയ്യപ്പൻപ്പാട്ട്, കനലാട്ടം, പുലർച്ചെ പാൽകിണ്ടി എഴുന്നെള്ളിപ്പും നടക്കും.