book

ചാലക്കുടി: സത്യസന്ധമായി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന എഴുത്തുകാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ. ചോല ആർട് ഗ്യാലറിയിൽ ഒരു ദേശം ജീവിതം വായിക്കുന്നുവെന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത് അടക്കമുള്ള കലാ പ്രവർത്തനങ്ങൾ മുൾമുനയിലാണ്. സമൂഹത്തിൽ ഫാസിസത്തിന്റെ കാൻസർ പടരുന്നു. ആളുകൾ വെറുപ്പിന്റെ പ്രയോക്താക്കളായി മാറുമ്പോൾ നന്മകളെ നിഷ്‌പ്രഭമാക്കി അത് ആഘോഷിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചലച്ചിത്രകാരൻ കെ.എം.മധുസൂദനൻ പുസ്തകം ഏറ്റുവാങ്ങി. ഡോ.വൽസലൻ വാതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.എസ്.വെങ്കിടേശ്വരൻ മുഖ്യാതിഥിയായി. എം.ജി.ബാബു, വാസുദേവൻ പനമ്പിള്ളി, കെ.വി.അനിൽകുമാർ സംസാരിച്ചു. തട്ടകം സാംസ്‌കാരിക വേദിയിലെ എഴുത്തുകാരുടെ 18 ഓളം രചനകൾ അടങ്ങുന്ന സമാഹാരമാണ് ഒരു ദേശം ജീവിതം വായിക്കുന്നു.