k-rajan

നാട്ടിക: ഉറങ്ങിക്കിടക്കുന്നവർക്ക് മേൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മന്ത്രി കെ.രാജൻ. മാഹിയിൽ നിന്ന് മദ്യം വാങ്ങി ഡ്രൈവറും ക്ലീനറും ഉപയോഗിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായ പൊലീസ് റിപ്പോർട്ട്. അപകടസ്ഥലത്ത് ആളുകൾ കിടന്നുറങ്ങാനുണ്ടായ സാഹചര്യം പരിശോധിക്കും. സിറ്റി പൊലീസ് കമ്മിഷണറും കളക്ടറും ഉടൻ റിപ്പോർട്ട് നൽകും. സർക്കാർ തയ്യാറാക്കിയ വാഹനങ്ങളിൽ മരണപ്പെട്ടവരെ വീടുകളിലെത്തിക്കും. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനും സഹായം നൽകും. പരിക്കേറ്റവരുടെ ചികിത്സയുൾപ്പെടെ കാര്യങ്ങൾക്ക് ജില്ലാ ഭരണകൂടം മേൽനോട്ടം വഹിക്കും.