തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് സ്തനാർബുദത്തെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകൾക്ക് മസ്ടക്ടമി ബ്രാകൾ സൗജന്യമായി നൽകുന്ന പദ്ധതി പട്ടിക്കാട് യൂണിറ്റ് ജില്ലാ സെക്രട്ടറി ബിജു എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം രൂപയുടെ ബ്രാകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. ശേഖരൻ, തിമോത്തി പറപ്പുള്ളി, എം.കെ.അബി, രാഗിണി മുകുന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയുടെ മുഖ്യ സ്‌പോൺസർ സനോജ് മോഹന് ഉപഹാരം നൽകി. ആദ്യഘട്ടത്തിൽ തൃശൂരിലുള്ളവരെ പരിഗണിക്കും. രോഗിയുടെ ഡിസ്ചാർജ് സമ്മറിയുമായി എത്തുന്നവർക്ക് ബ്രാ കൈപ്പറ്റാം.