വടക്കാഞ്ചേരി: നൂറ്റാണ്ടിലേറെ പഴക്കമുള്ള വടക്കാഞ്ചേരി കോടതിക്ക് പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി തയ്യാറാക്കാൻ തീരുമാനം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. വടക്കാഞ്ചേരി നിയോജകമണ്ഡലംതല അവലോകന യോഗത്തിലാണ് ധാരണ. ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈമാറിയ 63.6 സെൻ്റ് സ്ഥലത്താണ് കോടതി സമുച്ചയം ഉയരുന്നത്. സ്ഥലത്തിൻ്റെ സ്കെച്ച് തയ്യാറാക്കി അതിർത്തികൾ നിർണ്ണയിക്കാൻ റവന്യൂ വകുപ്പിനും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർദ്ദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സെൻട്രലി സ്പോൺസേർഡ് സ്കീം ഫോർ ദി ഡെവലപ്മെൻ്റ് ഓഫ് ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ആനുപാതികമായി സംസ്ഥാന സർക്കാർ വകയിരുത്തുന്ന ഫണ്ടും പ്രയോജനപ്പെടുത്തും.

വടക്കാഞ്ചേരിക്ക് അനുവദിച്ച പോക്സോ കോടതി നിലവിൽ വാടകക്കെട്ടിടത്തിലാണ്. പുതിയ കോടതി സമുച്ചയത്തിൽ ഈ കോടതിക്കുള്ള സൗകര്യവും ഏർപ്പെടുത്തും.

വിവിധ സൗകര്യങ്ങൾ

നിലവിലുള്ള മജിസ്ട്രേറ്റ് കോടതി, മുൻസിഫ് കോടതി, ഭാവിയിൽ തുടങ്ങാനുദ്ദേശിക്കുന്ന മറ്റ് കോടതികൾ, ബാർ അസോസിയേഷൻ, വനിത അഭിഭാഷകർ, അഭിഭാഷക ക്ലർക്കുമാർ, സർക്കാർ പ്രോസിക്യൂട്ടർമാർ, വീഡിയോ കോൺഫറൻസ്, പൊലീസ് ഡ്രസിംഗ്, കോൺഫറൻസ്, സുരക്ഷാജീവനക്കാർ, ഡ്രൈവർമാർ എന്നിവർക്കുള്ള മുറികൾ, ജുഡീഷ്യൽ സർവ്വീസ് സെൻ്റർ, ലൈബ്രറി, റാമ്പ് , ഭിന്നശേഷി, ട്രാൻസ്ജെൻഡർ സൗഹൃദ ടോയ്ലറ്റുകൾ.

ജുഡീഷ്യൽ ഓഫീസർമാർക്കുള്ള ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ളവ വിവിധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്ലാൻ തയ്യാറാക്കി ചർച്ചകൾക്കുശേഷം സമർപ്പിക്കുമെന്ന് എം.എൽ.എ