shanmugha-samajam

തൃപ്രയാർ: ശ്രീരാമസ്വാമിക്ഷേത്രം വടക്കുവശത്തേക്കുള്ള ഊട്ടുപുര-ആനപ്പറമ്പ് റോഡ് ടൈൽ വിരിച്ച് തുറന്നു കൊടുത്തു. ദിവസവും ശീവേലിക്കായി ആന വരുന്നതും വാഹനങ്ങൾക്കും പ്രദേശവാസികൾക്കും യാത്ര വളരെ ദുഷ്‌കരമായ അവസ്ഥയിലുമായിരുന്നു ഈ റോഡിന്റെ അവസ്ഥ. ഭക്തരുടെ അഭ്യർത്ഥന മാനിച്ച് ഷൺമുഖസമാജം ഹനുമാൻസ്വാമി ക്ഷേത്രം കമ്മിറ്റിയാണ് സഞ്ചാരയോഗ്യമായ രീതിയിൽ ടൈൽ പാകി സമർപ്പിച്ചത്. സമാജം മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയും തൃപ്രയാർ ക്ഷേത്രത്തിലെ മുൻ തൃക്കോൽ ശാന്തിയുമായ രാശപ്പൻ എമ്പ്രാന്തിരിയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഷൺമുഖസമാജം ക്ഷേത്രം പ്രസിഡന്റ് രവി കൊളത്തേക്കാട്ട് അദ്ധ്യക്ഷനായി. ജനാർദ്ദനൻ, കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.