തൃശൂർ: സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന മാനേജ്‌മെന്റ് സമീപനം അടിയന്തരമായി തിരുത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കേരളത്തിൽ തൊഴിലാളിപക്ഷ സമീപനം സ്വീകരിച്ചുകൊണ്ട് തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യേണ്ട മാനേജ്‌മെന്റ് ആനുകൂല്യം നിഷേധിക്കുന്നത് നീതീകരിക്കാനാകില്ല. ഫെഡറേഷൻ മാർച്ചും ധർണയും എ. ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു.വൈദ്യുതി ബോർഡിലെ അടിസ്ഥാന തൊഴിൽ വിഭാഗമായ ഇലക്ട്രിസിറ്റി വർക്കർമാരുടെ പ്രമോഷനുകളിൽ മതിയായ ഇടപെടൽ നടത്താതെ തൊഴിലാളിവിരുദ്ധ സമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. ഷൈലിഷ് പി.പി, ബെനഡിക്ട് തുടങ്ങിയവർ പ്രസംഗിച്ചു.