sn-puram
1

കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്തിലെ ഒമ്പത് വിദ്യാലയങ്ങളും 22 ഓഫീസുകളും ഹരിതം. ശ്രീനാരായണപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ മാതൃക ഹരിതസഭയാണ് ഒമ്പത് വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായും 22 ഓഫീസുകളെ ഹരിത ഓഫീസുകളായും പ്രഖ്യാപിച്ചത്. പഞ്ചായത്ത് പരിധിയിലെ 18 വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 170 വിദ്യാർത്ഥികളും 25 അദ്ധ്യാപകരും ജനപ്രതിനിധികളും വിവിധ റിസോഴ്‌സ്‌പേഴ്‌സൺമാരും ഹരിത കർമ്മ സേനാംഗങ്ങളും ഉൾപ്പെടെ 250 ൽ പരം പ്രതിനിധികളാണ് ഹരിതസഭയിൽ പങ്കെടുത്തത്.

സഭയുടെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. പരിപാടിയിൽ പങ്കെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും നൽകിയ ഹരിതസഭ സർട്ടിഫിക്കറ്റുകളുടെ വിതരണവും പ്രസിഡന്റ് നിർവഹിച്ചു. വിദ്യാർത്ഥികളുടെ ഹരിതസഭ പാനലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പനങ്ങാട് എച്ച്.എസ്.എസിലെ നിവേദ്യ പ്രസാദ് അദ്ധ്യക്ഷയായി. ശിവന്യ, ഫഹമ ഫാത്തിമ, മുഹമ്മദ് സഫ്്‌വാൻ, ഐഷ തുടങ്ങിയവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കെ.എ. അയൂബ്, ഇബ്രാഹിംകുട്ടി, രമ്യ പ്രദീപ്, ജിബി മോൾ, അബ്ദുള്ള ബാബു, പി.എസ്. രതീഷ്, വിനീത, ഡോൺ ഡൊമിനിക്, രേഷ്മ, കീർത്തന തുടങ്ങിയവർ സംസാരിച്ചു.