തൃശൂർ: സൂര്യകാന്തി പുരസ്‌കാരം വീണ വിദ്വാൻ എ.അനന്തപത്മനാഭനും മോഹിനിയാട്ട ഗവേഷക ഡോ. കലാമണ്ഡലം സുഗന്ധി പ്രഭുവിനും. 20,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസകാരമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
28 മുതൽ ഡിസംബർ ഒന്നു വരെ റീജണൽ തിയേറ്ററിൽ സൂര്യകാന്തി ഫെസ്റ്റിവൽ നടത്തും. ഇതോടനുബന്ധിച്ച് 30ന് വൈകീട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്‌കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ സൂര്യകാന്തി ഡയറക്ടർ ബിജീഷ് കൃഷ്ണ, കലാമണ്ഡലം അക്ഷര ബിജീഷ്, രാഖി സതീഷ്, ജി. ദീപ, സുധീർ തിലക് എന്നിവർ പങ്കെടുത്തു.