meeting

അനമോദന സമ്മേളനം
ചാലക്കുടി: ശിവഗിരി മഠത്തിൻ്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, നഗരസഭ കൗൺസിലർ വി.ജെ.ജോജി എന്നിവരെ മർച്ചൻ്റ്സ് അസോസിയേഷൻ അനമോദിച്ചു. ജൂബിലി ഹാളിൽ നടന്ന അനമോദന സമ്മേളനത്തിൽ പ്രസിഡൻ്റ് ജോയ് മൂത്തേടൻ അദ്ധ്യക്ഷനായി. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറർ ഷൈജു പുരത്തൻപുരയ്ക്കൽ, വൈസ് പ്രസിഡൻ്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, എം.ഡി.ഡേവിസ്, എൻ.എ.ഗോവിന്ദൻകുട്ടി, ഡേവിസ് വെളിയത്, ജോബി മേലേടത്ത്, റെയ്‌സൺ ആലൂക്ക, ബിജു മാളക്കാരൻ, ആൻ്റോ മേനാച്ചേരി, ജോയ് പാനികുളം, ഇ.ടി.ബഷീർ, ആൻ്റോ എരിഞ്ഞേരി, പി.വി.ആൻ്റണി എന്നിവർ സംസാരിച്ചു.