തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചെരുപ്പും, ലഗേജും സൂക്ഷിക്കുന്നതിന് ചാർജ്ജ് വർദ്ധിപ്പിച്ചു. കഴിഞ്ഞ മാസം പതിനാറാം തീയതി മുതലാണ് ചാർജ്ജ് വർദ്ധനവ് നിലവിൽ വന്നത്. പാദരക്ഷകൾ സൂക്ഷിക്കാനുണ്ടായിരുന്ന രണ്ട് രൂപ അഞ്ചായും, ലഗേജ് സൂക്ഷിക്കാനുണ്ടായിരുന്ന അഞ്ച് രൂപ എട്ടായും വർദ്ധിപ്പിച്ചു. ദേവസ്വം സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഗ്രൂപ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർമാർക്ക് അയച്ചത്. ചാർജ്ജ് വർദ്ധനവിൽ ഭക്തജനങ്ങൾക്ക് കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ചില്ലറയില്ലെങ്കിൽ മിക്കവാറും പത്ത് രൂപ വീതം വാങ്ങുന്നുണ്ടെന്ന് ഭക്തജനങ്ങൾ പറയുന്നു. ചെരുപ്പും, ലഗേജും സൂക്ഷിക്കുന്ന കൗണ്ടറുകളിലൊന്നും ഒരിക്കലും ചില്ലറ ഉണ്ടാകില്ലെന്നാണ് ഭക്തജനങ്ങളുടെ പരാതി.