തൃശൂർ: ആവശ്യമായ മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കാതെ തോന്നും പടി ദേശീയ പാത നിർമ്മാണം. അശ്രദ്ധമായ രീതിയിൽ യാത്രകാരെ ദുരിതത്തിലാക്കിയാണ് പ്രവർത്തനവും. നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ്. എന്നാൽ ഇതിന് ആവശ്യമായ മുൻകരുതൽ ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടില്ല. വഴി തിരിച്ചു വിടുന്ന സ്ഥലങ്ങളിൽ 500, 200,100 മീറ്റർ ക്രമത്തിൽ ദിശ ബോർഡുകളും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പല സ്ഥലങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലൂർ മുതൽ ചേറ്റുവ വരെയുള്ള ഭാഗങ്ങളിൽ നിരന്തരം അപകടങ്ങളും പതിവാണ്. ഈ ഭാഗങ്ങളിൽ നിരവധി ജീവനുകളും നഷ്ടപ്പെട്ടിട്ടുണ്ട്. അപകടം നടന്ന നാട്ടികയിൽ ചെറിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയാവുന്നതല്ലെന്ന് നാട്ടുകാർ പറയുന്നു.
12 പേരുടെ ജീവനെടുത്തതും തടി ലോറി
തൃശൂർ: രണ്ടു പതിറ്റാണ്ടിന് മുൻപ് ഒരു പുലർച്ചെ ദേശീയ പാതയിൽ 12 പേരുടെ മരണത്തിനിടയാക്കിയതും ഒരു തടി ലോറിയാണ്.
22 വർഷം മുമ്പാണ് തൃത്തല്ലൂർ ഏഴാം കല്ലിൽ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് സ്വകാര്യ ബസിന്റെ ഒരു വശം ഇടിച്ചു തകർത്തത്. ലോറി ഇടിച്ചു തകർത്ത ഭാഗത്ത് ഇരുന്നിരുന്നവരാണ് മരിച്ചത്.