നാട്ടിക അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. വേഗം സംബന്ധിച്ച് സി. സി. ടി. വി. ക്യാമറകൾ പരിശോധിക്കുകയാണ്. പത്തു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയത്. രാത്രികാലങ്ങളിൽ റോഡരികിൽ കിടന്ന് ഉറങ്ങുന്നവരെ മാറ്റും. പുലർച്ചെയുള്ള വാഹന പരിശോധന നടത്തും. കഴിഞ്ഞ ദിവസം എടമുട്ടത്ത് നിന്ന് കുറെ പേരെ ഒഴിപ്പിച്ചിരുന്നു.
ആർ. ഇളങ്കേ
തൃശൂർ സിറ്റി
പൊലീസ് കമ്മിഷണർ
ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും ചികിത്സാച്ചെലവ് സർക്കാരും സംസ്‌കാരച്ചടങ്ങുകളുടെ ചെലവ് പാലക്കാട് ജില്ലാ ഭരണകൂടവും വഹിക്കും.
അർജുൻ പാണ്ഡ്യൻ
കളക്ടർ
അപകടത്തിൽ ദേശീയ പാത അധികൃതരുടെ പങ്ക് തള്ളിക്കളയാനാകില്ല
എം. ആർ. ദിനേശൻ
( നാട്ടിക പഞ്ചായത്ത്
പ്രസിഡന്റ് )