തൃശൂർ: 50-ാമത് തൃശൂർ ഡിസ്ട്രിക് പൊലീസ് ആനുവൽ ഗെയിംസ് ആൻഡ് അത്‌ലറ്റിക്‌സ് മീറ്റിന് തൃശൂർ സായുധ സേനാ ബറ്റാലിയൻ ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ പൊലീസ് ആസ്ഥാനത്ത് അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് കെ.എ. ശശീധരൻ ദീപശിഖ കൈമാറി. അസി. കമ്മിഷണർ സലീഷ് എൻ. ശങ്കർ സന്നിഹിതനായി. കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ദീപശിഖയിൽ നിന്നും ദീപം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ സത്യവാചകം ചെല്ലികൊടുത്തു. 28 വരെ നീളുന്ന മീറ്റിൽ ആറു സബ് ഡിവിഷനിൽ നിന്നായി 150 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. 28 ന് വൈകീട്ട് നടക്കുന്ന മെഗാ ഈവന്റോടുകൂടി സമാപിക്കും.