തൃശൂർ: ജെ.കെ.എസ് ഇന്ത്യ സംഘടിപ്പിക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കരാട്ടെ ആചാര്യൻ ഷുസേകി ഷിഹാൻ മാസോ കഗാവ തൃശൂരിലെത്തും. 29 ന് രാവിലെ 11.30 ന് നടക്കുന്ന സെമിനാർ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 30 ന് രാവിലെ 10.30 ന് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഷുസേകി ഷിഹാൻ മാസോ കഗാവ മുഖ്യപ്രഭാഷണം നടത്തും. ഡിസംബർ ഒന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. നടൻ ഇർഷാദ് അലി മുഖ്യാതിഥിയായിരിക്കും. അഞ്ഞൂറോളം പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സുദീപ്.ടി.സിറിയക്, സ്റ്റീവ് റോയ്, തോമസ് വിതയത്തിൽ, ഇ.ടി.സന്തോഷ്, കെ.എസ്.ദിലികുമാർ എന്നിവർ പങ്കെടുത്തു.