തൃശൂർ: ഹൈന്ദവാചാരനുഷ്ഠാനങ്ങൾക്ക് എതിരെയുള്ള കോടതിവിധികളും ദേവസ്വം ബോർഡ് തീരുമാനങ്ങളും പുനഃപരിശോധിക്കണമെന്ന് ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ പൂരമുൾപ്പെടെ പരമ്പരാഗത ഉത്സവങ്ങളിൽ ആകർഷണീയമായ ആനയെഴുന്നെള്ളിപ്പും കരിമരുന്ന് പ്രയോഗത്തിനുമെതിരായി ഏറെ പ്രതിസന്ധികളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഞായറാഴ്ച്ച വൈകിട്ട് നാലിന് തൃശൂർ എം.ജി.റോഡിൽ മോത്തി മഹലിൽ മേഖലാ സമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം അഡ്വ.സോമ കുമാർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഐ.ജി.രാമചന്ദ്രൻ, മധു.കെ.നായർ, രാമനാഥൻ നെട്ടിശേരി, എസ്.കെ.നായർ എന്നിവർ പങ്കെടുത്തു.