ചേർപ്പ് : സി.പി.ഐ നേതാക്കൾക്ക് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് യൂത്ത് കോൺഗ്രസിൽ നിന്നും പുറത്താക്കിയ മുൻ സംസ്ഥാന നേതാവ് മുഹമ്മദ് ഹാഷിം ഉന്നയിച്ചിരിക്കുന്നതെന്ന് സി.പി.ഐ ചേർപ്പ് മണ്ഡലം കമ്മിറ്റി യോഗം. സി.സി. മുകുന്ദൻ എം.എൽ.എയുടെ പി.എ ആയി പ്രവർത്തിച്ചിരുന്ന മസൂദ് കെ. വിനോദ് തെറ്റായ രേഖകൾ നൽകി നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ നിന്നും അനർഹമായി പണം കൈപ്പറ്റി എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വിഷയത്തിൽ നിയമസഭാ സെക്രട്ടറിയേറ്റ് സ്ഥിരീകരണം നൽകി എന്ന തെറ്റായ കാര്യം പറഞ്ഞ് മുഹമ്മദ് റാഷിമിന് പത്രക്കുറിപ്പ് തയ്യാറാക്കി നൽകിയത് നാട്ടിക എം.എൽ.എയുടെ മുൻ സ്റ്റാഫ് അസർ മജീദാണ്. ഇയാളെ മാസങ്ങൾക്ക് മുമ്പ് സി.പി.ഐ പുറത്താക്കിയതാണ്. സി.പി.ഐ ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വ. അശോകനെതിരെ ചിലർ നടത്തുന്ന അപവാദ പ്രചരണങ്ങളും അപലപനീയമാണ്. യോഗത്തിൽ ജില്ലാ കൗൺസിൽ അംഗം കെ.കെ. രാജേന്ദ്ര ബാബു അദ്ധ്യക്ഷനായി. പി.വി. അശോകൻ, കെ.കെ. വത്സരാജ്, ടി.ആർ. രമേഷ് കുമാർ, ഷീല വിജയകുമാർ എന്നിവർ പ്രസംഗിച്ചു.