കൊടുങ്ങല്ലൂർ : പുതുതായി രൂപീകരിക്കുന്ന വാർഡുകളുടെ ഭൂപടവും അഞ്ച്, രണ്ട് എന്നീ ഫോറങ്ങളിൽ പറയുന്ന അതിരുകളും വീടുകളും തമ്മിൽ യാതൊരു പൊരുത്തവുമില്ലെന്ന് എറിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. മാത്രമല്ല കൂട്ടിചേർക്കുന്ന ഭാഗവും വാർഡും തമ്മിൽ കൂട്ടിമുട്ടുന്നുമില്ല. വീടുകളുടെ എണ്ണവും ജനസംഖ്യയും തമ്മിൽ പല വാർഡുകളും തമ്മിൽ വലിയ വ്യത്യാസമാണ് നിലനിൽക്കുന്നത്. വാർഡുകളുടെ അതിരുകൾ സ്വകാര്യവഴിയായാണ് കാണിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഡീ ലിമിറ്റേഷൻ കമ്മിറ്റിക്ക് പരാതി നൽകാനും പരിഹാരമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.എ. മുഹമ്മദ് സഗീർ, പി.ബി. മൊയ്തു, പി.എസ്. മുജീബ് റഹ്മാൻ, പി.കെ. മുഹമ്മദ്, ബഷീർ കൊണ്ടാംപുള്ളി, സി.പി. തമ്പി, പി.എച്ച്. നാസർ, കെ.എസ്. രാജീവൻ, ഇ.എ. നജീബ്, അഡ്വ. സക്കീർ ഹുസൈൻ, എ.ഐ. ഷുക്കൂർ, ടി.കെ. നസീർ എന്നിവർ പ്രസംഗിച്ചു.