 
മാള: ഹോളിഗ്രേസ് അക്കാഡമിയിൽ നാലാമത് സ്റ്റുഡന്റ്‌സ് യൂത്ത് പാർലമെന്റ് മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ മുഖ്യാതിഥിയായി. അക്കാഡമി ഡയറക്ടർ ജോസ് ജോസഫ് ആലുങ്കൽ, പ്രിൻസിപ്പൽ എം. ബിനി, കാർത്തിക് ടി. മേനോൻ, പ്രാർത്ഥന മഹീബ് എന്നിവർ പ്രസംഗിച്ചു. സ്റ്റുഡൻസ് പാർലമെന്റിൽ വിദ്യാർത്ഥികൾ പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തൽ, അനുശോചനം, ചോദ്യോത്തര വേള, ശ്രദ്ധ ക്ഷണിക്കൽ, പ്രമേയം എന്നിവ അവതരിപ്പിച്ചു.