logo-
ലോഗോ പ്രകാശനം

കുന്നംകുളം: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാൻ എ.സി.മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ഡിസംബർ 3, 5, 6, 7 തീയതികളിൽ കുന്നംകുളത്തെ വിവിധ സ്‌കൂളുകളിൽ വച്ചാണ് മത്സരങ്ങൾ. ചടങ്ങിൽ കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ വിവിധ വേദികളും മത്സര ഇനങ്ങളും വഴികളും ഉൾപ്പെടുത്തി പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ kalolsavam2024.blogspot.com എന്ന ബ്ലോഗിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ നിർവഹിച്ചു. എ.മൊയ്തീൻ,കെ. നവീൻകുമാർ, പി.എം.സുരേഷ്,പി.കെ.ഷെബീർ,സജിനി പ്രേമൻ, ടി. സോമശേഖരൻ, ബിജു സി. ബേബി തുടങ്ങി നിരവധി പേർ പങ്കെടുത്തു. സ്‌കൂൾ അദ്ധ്യാപകനായി വിരമിച്ച അസ്ലം തിരൂർ തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തത്.