തൃശൂർ: ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നടത്തുന്ന മുഖാമുഖം മീറ്റ് യുവർ കളക്ടർ പരിപാടിയുടെ 15-ാം അദ്ധ്യായത്തിൽ കായിക താരങ്ങൾ പങ്കെടുത്തു. കബഡി, സോഫ്റ്റ് ബാൾ, ഫാൻഡ് ബാൾ, ഹോക്കി, ബേസ് ബാൾ, വോളിബാൾ, യോഗ എന്നീ കായിക ഇനങ്ങളിൽ സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികളുമായാണ് കളക്ടർ സംവദിച്ചത്. വിദ്യാർത്ഥികൾ വിവിധ വിഷയങ്ങൾ കളക്ടറുമായി സംസാരിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന മുഖാമുഖത്തിൽ 29 വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരായ ജിജി മാത്യു,വി. ജിബി, എം.ജി.വിഷ്ണു, വിമൽ രാജ്, കെ. സുജേഷ്, എൻ.കെ റഷീദ് എന്നിവർ പങ്കെടുത്തു.