ചെറുതുരുത്തി: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെ, ദേശമംഗലം കൊണ്ടയൂരിൽ കട നടത്തുന്ന ആലിക്കൽ യൂസഫ് മകൻ റഫീക്ക് ( 33 ) എന്നയാളെ ചെറുതുരുത്തി പൊലീസ് പിടികൂടി. മറ്റൊരു കളവു കേസിലെ പ്രതിയുമായി തെളിവെടുപ്പിന് പോകുമ്പോഴാണ് വിൽപ്പനയെക്കുറിച്ച് അറിയുന്നത്. 40 പാക്കറ്റോളം നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ പാക്കറ്റുകൾ പിടിച്ചെടുത്തു. ചെറുതുരുത്തി സി.ഐ എ.അനന്തകൃഷ്ണൻ, എസ്.ഐ വി.സുഭാഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിജയൻ, വിനീത് മോൻ, സി.പി.ഒ ഗിരീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പിടികൂടിയത്.