
ചാലക്കുടി: സി.എം.ഐ പബ്ലിക് സ്‌കൂളിനു സമീപം വീടിനു തീപിടിച്ചു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശ്വാസതടസം അനുഭവപ്പെട്ട രണ്ടുപേരെ ആശുപത്രിയിലാക്കി. തെറ്റയില്‍ വീട്ടില്‍ ജോണ്‍സൻ്റെ വാര്‍ക്ക വീട്ടിലാണ് തീ പിടിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ജോണ്‍സന്‍, ഭാര്യ ഡെയ്‌സി, മകന്‍ ആഷിക്, മകള്‍ അനിറ്റ, ഇവരുടെ മൂന്നുമാസം പ്രായമുള്ള മകള്‍ എന്നിവരായിരുന്നു വീടികനത്ത് ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വാതില്‍ ചവിട്ടി തുറന്ന് അഞ്ചുപേരെയും രക്ഷപ്പെടുത്തുകായിരുന്നു.
ജോണ്‍സണ്‍, മകന്‍ ആഷിക് എന്നിവരാണ് ചികിത്സയിലുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ഫര്‍ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു.