പെരിങ്ങോട്ടുകര : ശ്രീനാരായണ പെൻഷണേഴ്‌സ് ഫോറം യൂണിയൻ കമ്മിറ്റി രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ കൗൺസിൽ യോഗത്തിലായിരുന്നു അഡ്‌ഹോക്ക് കമ്മിറ്റിയുടെ രൂപീകരണം. യൂണിയൻ പ്രസിഡന്റ് ഹണി കണാറ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ കൊച്ചത്ത്, സാജി കൊട്ടിലപ്പാറ എന്നിവർ സംസാരിച്ചു. ബാബുകുമാർ (എൻ.ജി. ഗിരി) യെ ചെയർമാനായും കെ.കെ. ഷൺമുഖനെ കൺവീനറായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മിനി രവീന്ദ്രനാഥ് (ട്രഷറർ), വേണു തൊട്ടിപ്പറമ്പിൽ, കെ.വി. ചന്ദ്രൻ (വൈസ് ചെയർമാൻമാർ), വിജയകുമാർ (ജോ. കൺവീനർ), കെ.എം. സവിത, കെ.ആർ. ബാലകൃഷ്ണൻ, ജയക്യഷ്ണൻ (കമ്മിറ്റി അംഗങ്ങൾ).