
അതിരപ്പിള്ളി: വെറ്റിലപ്പാറ പതിനാലില്‍ കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയില്‍ കുടങ്ങിയ പശുവിന് ദാരുണാന്ത്യം. കണ്ണമ്പുഴ ജീമോൻ്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് എണ്ണപ്പന തോട്ടത്തില്‍ മേയാന്‍വിട്ട നാല് പശുക്കളുമായി ജീമോൻ മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടം നടന്നിടത്ത് നിന്ന് ജീമോന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.