photo
1

തൃശൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ അദാലത്ത്. ഡിസംബർ 10 ന് ചാഴൂർ, 13 ന് കൂർക്കഞ്ചേരി, 17 ന് മുരിയാട്, 19 ന് ചേർപ്പ്, 21 ന് പാറളം, 28 ന് പൊയ്യയിലും അദാലത്ത് നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് അദാലത്ത്. മുൻവർഷം അംശാദായം ഓൺലൈൻ മുഖേന അടയ്ക്കാത്ത അംഗങ്ങളുടെ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്. സി കോഡ്, ഫോൺ നമ്പർ, ജനന തീയതി എന്നിവ ഹാജരാക്കണം.