 
തൃശൂർ: കുടുംബശ്രീ ജില്ലാ മിഷൻ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന 'തില്ലാന' ബഡ്‌സ് ജില്ലാതല കലോത്സവം 30ന് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും. 20 ബഡ്‌സ് സ്‌കൂളുകളിൽ നിന്ന് 150ലധികം പേർ പങ്കെടുക്കും. തൃശൂർ ടൗൺഹാൾ, ഫൈൻ ആർട്‌സ് കോളജ്, ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയാണ് വേദി. മേയർ എം.കെ.വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ആർ.കെ ജോജോ തുടങ്ങിയവർ പങ്കെടുക്കും.