 
തൃശൂർ: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന തണലാണ് കുടുംബം ക്യാമ്പയിൻ ഡിസംബർ ഒന്നിന് തുടങ്ങും. സംസ്ഥാന തല ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് കൊടുങ്ങല്ലൂർ ശാന്തിപുരം എ.ആർ.വി കൺവെൻഷൻ സെന്ററിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബുർ റഹ്മാൻ നിർവഹിക്കും. കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി അദ്ധ്യക്ഷത വഹിക്കും. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, അബ്ദുൾ റഷീദ് ഹുദവി ഏലംകുളം, ഡോ.ജാബിർ അമാനി, വി.ടി.അബ്ദുള്ളക്കോയ തങ്ങൾ, പി.ടി.പി.സാജിദ, സി.ടി.സുഹൈബ് എന്നിവർ പങ്കെടുക്കും. ക്യാമ്പയിനിന്റെ ഭാഗമായി കുടുംബ സദസ്, വിദ്യാർത്ഥി യുവജന സംഗമങ്ങൾ, മസ്ജിദ് മഹല്ല് സംഗമങ്ങൾ തുടങ്ങിവ സംഘടിപ്പിക്കും.