photo
1

തൃശൂർ: ചേർപ്പ് പാട്ടുകൂട്ടം ഒന്നാം വാർഷികവും അവാർഡ് സമർപ്പണവും ഡിസംബർ ഒന്നിന് നടത്തും. ചേർപ്പ് കോമ്രേഡ് ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിൽ വൈകീട്ട് അഞ്ചിന് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. കവി മുല്ലനേഴിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ഗാനരചനാ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡുകൾക്ക് അർഹരായ സിൽവി മൈക്കിൾ, സുരേഷ് തച്ചൂരാൻ, കെ.അശോക് കുമാർ എന്നിവർക്ക് വിദ്യാധരൻ മാസ്റ്റർ ക്യാഷ് അവാർഡ് നൽകും. മേളപ്രമാണി പെരുവനം സതീശൻമാരാർ, നിർമാതാവ് എം.ജി.വിജയ്‌, നാടക സംവിധായകൻ ശശിധരൻ നടുവിൽ, ഡിവൈ.എസ്.പി പി.ആർ.ബിജോയ് തുടങ്ങിയവർ പങ്കെടുക്കും.