photo
1

തൃശൂർ: ചേതന സൗണ്ട് സ്റ്റുഡിയോയുടെ നേതൃത്വത്തിൽ ഓഡിയോഫീലിയ എന്ന പേരിൽ പ്രദർശനം സംഘടിപ്പിക്കുന്നു. തൃശൂർ ആൾ സെയിന്റ്‌സ് ചർച്ച് ഹാളിൽ നാളെ രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശനം. പി.എ.സിസ്റ്റംസ്, മൈക്രോഫോൺസ്, സ്പീക്കേഴ്‌സ്, ആംപ്ലിഫയേഴ്‌സ്, മ്യൂസിക്കൽ ഇൻസ്‌ട്രേമെന്റ്‌സ് തുടങ്ങിയവ പ്രദർശിപ്പിക്കും. വിദഗ്ധരായവരുടെ ക്ലാസും സംഘടിപ്പിക്കും. വിവിധ ആവശ്യങ്ങൾക്കുള്ള ശബ്ദ വിന്യാസ സാമഗ്രികളെക്കുറിച്ച് സൗജന്യ വിദഗ്‌ധോപദേശവും ലഭിക്കും. വൈകീട്ട് അഞ്ചിന് മ്യൂസിക് ബാൻഡും നടക്കും. വാർത്താസമ്മേളനത്തിൽ ഫാ. തോമസ് ചക്കാലമറ്റത്ത് , ടോണി ജോസ്, ജെൻസൻ യോഹന്നാൻ, രാജൻ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.