പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ അന്നകര കാടച്ചാൽ സംരക്ഷണം ഒന്നാംഘട്ടം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗര സഞ്ചയ പദ്ധതി 2020-25 പ്രകാരം 60 ലക്ഷം രൂപയാണ് തുക വകയിരുത്തിയത്. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും കൃഷിക്കും കുടിവെള്ളത്തിനും അനുയോജ്യമായ രീതിയിൽ ജലനിരപ്പ് ക്രമീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മുല്ലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ആലി അദ്ധ്യക്ഷത വഹിച്ചു. അനിത ഗിരിജ കുമാർ, മിനി മോഹൻദാസ്, സുനിതി അരുൺ കുമാർ എന്നിവർ സംസാരിച്ചു.