photo
1


കൊടുങ്ങല്ലൂർ: മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പുരസ്‌കാരം ടി.എൻ.പ്രതാപന്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രദ്ധേയമായ അഞ്ച് പുസ്തകങ്ങളുടെ രചയിതാവും സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പുരസ്‌കാരം ടി.എൻ.പ്രതാപന് നൽകാൻ തീരുമാനിച്ചതെന്ന് ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ, സെക്രട്ടറി വി.ആർ. നരേന്ദ്രൻ എന്നിവർ അറിയിച്ചു. ഡിസംബർ മാസത്തിൽ കൊടുങ്ങല്ലൂരിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയിൽ പുരസ്‌കാരം സമർപ്പിക്കും.