sndp
1

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി കൊടുങ്ങല്ലൂർ യൂണിയനിലെ കുന്നംകുളം ശാഖയിൽ വിവിധ തൊഴിൽ സംരംഭങ്ങളെക്കുറിച്ച് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ വിജിൽ ക്ലാസെടുത്തു. ശാഖാ ഓഫീസ് ഹാളിൽ നടത്തിയ ക്ലാസ് യോഗം കൗൺസിലറും യൂണിയൻ കൺവീനറുമായ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് ഉഷാദേവി അദ്ധ്യക്ഷയായി. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.കെ. തിലകൻ, കെ.ഡി. വിക്രമാദിത്യൻ, ശാഖാ പ്രസിഡന്റ് കെ.എൻ. വാസുദേവൻ, സെക്രട്ടറി ഷമോജ്, നഗരസഭാ കൗൺസിലർ രവീന്ദ്രൻ നടുമുറി, രജിതൻ തച്ചപ്പിള്ളി, അമ്പിളി, ശ്രീജ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.