ചേർപ്പ് : ചേർപ്പ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ കലാകീരിടം സ്വന്തമാക്കി. എൽ.പി. വിഭാഗത്തിൽ ചേർപ്പ് സി.എൻ.എൻ ഗേൾസ് എൽ.പി, തലോർ എൽ.എഫ്.എൽ.പി, വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എൽ.പി സ്‌കൂളുകൾ ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തിൽ ആലങ്ങോട് ശങ്കര യു.പി സ്‌കൂൾ, ഹൈസ്‌കൂൾ വിഭാഗത്തിൽ അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ പെരിങ്ങോട്ടുകര ജി.വി.എച്ച്.എസ്.എസ്, യു.പി. സംസ്‌കൃത കലോത്സവത്തിൽ തലോർ സെന്റ് തെരേസാസ്, ഹൈസ്‌കൂൾ സംസ്‌കൃത കലോത്സവത്തിൽ അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ, എൽ.പി അറബി കലോത്സവത്തിൽ ചേർപ്പ് ജി.ജെ.ബി സ്‌കൂൾ, പനംകുളം ഡി.എം.എൽ.പി.യു.പി, അറബി കലോത്സവത്തിൽ സി.എൻ.എൻ.ബി.എച്ച്.എസ്, ഹൈസ്‌കൂൾ അറബി കലോത്സവത്തിൽ കുറുമ്പിലാവ് സ്വാമി ബോധനന്ദ എ.എച്ച്.എസ് എന്നിവർക്കാണ് ഒന്നാം സ്ഥാനം. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എം.വി. സുനിൽകുമാർ, മിനി വിനയൻ, സോഫി ഫ്രാൻസിസ്, ഹസീന അക്ബർ, ജെറി ജോസഫ്, ആശാ മാത്യൂസ്, കെ.ബി. പ്രജിത്ത്, ഷീല ഹരിദാസ്, ടി.എൻ. ഉണ്ണിക്കൃഷ്ണൻ, ഗീത ശ്രീധരൻ, ജെയിംസ്, എം.എസ്. അലക്‌സി, കെ.എം. രേഖ, ജാഫർ സാദിഖ്, രാജു എന്നിവർ പ്രസംഗിച്ചു.