പെരിഞ്ഞനം: യുവകലാ സാഹിതി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ പ്രഥമ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക പുരസ്‌കാരം ആനിരാജക്ക്. സ്വാതന്ത്ര സമര നേതാവ്,പത്രാധിപർ,എഴുത്തുകാരൻ,കവി, പ്രഭാഷകൻ തുടങ്ങി ബഹുമുഖപ്രതിഭയാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബെന്നും അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് മത നിരപേക്ഷ,രാഷ്ട്രീയ,സാമൂഹിക,സാഹിത്യ,സാംസ്‌കാരിക പ്രവർത്തകരെ ആദരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ആലങ്കോട് ലീലാകൃഷ്ണൻ ചെയർമാനായ ജൂറികമ്മിറ്റിയാണ് പുരസ്‌കാരം തീരുമാനിച്ചത്. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾകൊള്ളുന്ന പുരസ്‌കാരം ഡിസംബറിൽ സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാനും യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ,ഇ.ടി.ടൈസൺ എം.എൽ.എ.,സോമൻ താമരകുളം, ഇ.ആർജോഷി, അരുൺജിത്ത് കാനപ്പിള്ളി എന്നിവർ പങ്കെടുത്തു.