ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ പി.ഐ.ഷാനവാസിനെ അയോഗിനാക്കി പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി കെ.എ.ഷണ്മുഖൻ ഉത്തരവിറക്കി. ജൂൺ 29ന് പഞ്ചായത്തിൽ ചേർന്ന യോഗത്തിനുശേഷം വിവിധ തീയതികളിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തില്ലെന്ന കാരണത്താലാണ് അയോധ്യനാക്കിയത്. പഞ്ചായത്ത് രാജ് ആക്ട്1995, 35(1), ഉപവകുപ്പ് (കെ) എന്നീ വകുപ്പുകൾ പ്രകാരമാണ് അയോഗ്യത.
പല യോഗങ്ങളിലും താൻ പങ്കെടുത്തിട്ടുണ്ട്. സിപിഎമ്മും പഞ്ചായത്ത് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
- പി.ഐ.ഷാനവാസ്