കൊടുങ്ങല്ലൂർ : എ.ഐ.എം ലാ കോളേജിനു വേണ്ടി കോണത്തുകുന്ന് മനക്കലപ്പടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. ഇപ്പോൾ മാളയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എ.ഐ.എം കോളേജ് വിപുലമായ ക്യാമ്പസോടെ മാറ്റി സ്ഥാപിക്കാനാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ എ.കെ.എം എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഔസേപ്പ് അമ്പൂക്കൻ അദ്ധ്യക്ഷനായി. ശ്രീകുമാരസമാജം പ്രസിഡന്റ് ഒ.എം. ദിനകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, കോളേജ് പ്രിൻസിപ്പൽ ആഷ മരിയ, കോളേജ് അസോസിയേറ്റ് പ്രൊഫ. റിയ തോമസ്, ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, ഫസ്‌ന റിജാസ്, ഖാദർ പട്ടേപ്പാടം, അസ്മാബി ലത്തീഫ്, ഷംസു വെളുത്തേരി, എം. രാജേഷ്, സുരേഷ് പണിക്കശ്ശേരി, മുസമ്മിൽ, എം.കെ. മോഹനൻ, ശശി മേനോൻ, അബ്ദുൾ ഗഫാർ, എം.എസ്.എ.ബി. മോഹനൻ, പി.കെ.എം. അഷറഫ്, എം.എ. ജോഷി എന്നിവർ സംസാരിച്ചു.