 
ചേർപ്പ് : നാട്ടിക എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുടകൊണ്ട് നിർമ്മിച്ച പൂച്ചിന്നിപ്പാടം എടക്കുന്നി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവ്വഹിച്ചു. പ്രദേശത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തെത്തുടർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി എം.എൽ.എ ഫണ്ട് അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അദ്ധ്യക്ഷയായി. എ.കെ. രാധാകൃഷ്ണൻ, വി.പി. രതി, കെ.ബി. പ്രജിത്ത്, സുനിത ജിനു, വനജ, ഇ.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.