file

കയ്പമംഗലം: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായവർക്ക് സഹായ ഉപകരണം നൽകാനായി അർഹതാ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇസ്ഹാക്ക് പുഴങ്കരയില്ലത്ത് അദ്ധ്യക്ഷനായി. സി.എം. ഗിരീഷ് മോഹൻ, ജിനൂപ് അബ്ദുറഹ്മാൻ, എം.എസ്. സുജിത്ത്, ഡോ. റിസ്ബിൻ, കെ.ആർ. വൈദേഹി, അഞ്ജു സരീഷ് എന്നിവർ സംസാരിച്ചു.