kplm

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ മുഖേന കവുങ്ങിൻ തൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗം പി.എച്ച്.ബാബു, കൃഷി ഓഫീസർ ഡോ.പി.സി.സചന, കൃഷി അസിസ്റ്റന്റുമാരായ വിപിൻ കുമാർ, വി.സി.സിജി, എം.വിനിത, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായി.