 
തൃശൂർ: എസ്.എൻ.എ ഔഷധശാല സ്ഥാപകൻ അഷ്ടവൈദ്യൻ തൃശൂർ തൈക്കാട്ട് ഉണ്ണി മൂസിന്റെ 124-ാം ജന്മദിനത്തോടനുബന്ധിച്ചു നാളെ ഔഷധശാല സ്ഥാപകദിനം ഉണ്ണിമൂസ് ദിനമായി ആഘോഷിക്കം. രാവിലെ 9.30ന് ഔഷധശാല അങ്കണത്തിൽ എസ്.എൻ.എ മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ പി.ടി.എൻ. വാസുദേവൻ മൂസ് അദ്ധ്യക്ഷത വഹിക്കും. കവയിത്രി ഡോ. ഷീജ വക്കം ഉദ്ഘാടനം ചെയ്യും. ഇറ്റലി ആയുർവേദിക്ക് പോയന്റ് ഡയറക്ടർമാരായ ഡോ. ആന്റോണിയോ മൊറാണ്ടി, കാർമൻ ടോസ്‌റ്റോ എന്നിവർ മുഖ്യാതിഥികളാകും. ആയുർവേദ സെമിനാറും സംഘടപ്പിക്കും. വാർത്താസമ്മേളനത്തിൽ രാമൻ മുണ്ടനാട്, എ. ജയകൃഷ്ണൻ നമ്പി, ബി.എം. അഞ്ജനാദേവി എന്നിവർ പങ്കെടുത്തു.