photo
1

തൃശൂർ: ഭിന്നശേഷിദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ വിദ്യാലയമായ ദർശനവീട് സംഘടിപ്പിക്കുന്ന സ്‌നേഹസംഗമം ഡിസംബർ രണ്ടിനു തങ്ങാലൂർ ദേവമാത സി.എം.ഐ ഇന്റർനാഷണൽ സ്‌കൂളിൽ നടക്കും. രാവിലെ 8.45ന് വിളംബരജാഥ. തുടർന്നു ഫ്‌ളാഷ് മോബ്, പൊതുസമ്മേളനം, സ്‌നേഹവിരുന്ന്,മത്സരങ്ങൾ. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ദേവമാത പ്രൊവിൻഷ്യൽ റവ. ജോസ് നന്തിക്കര, കോട്ടയം ഏയ്ഞ്ചൽ വില്ലേജിലെ ഫാ. റോയ് വടക്കേൽ, ഫാ. ജോൺസൺ അന്തിക്കാട്ട്, ഫാ. ജോർജ് കല്ലൂക്കാരൻ, ഫാ. ജോയ്‌സ് എലുവത്തിങ്കൽ, ഫാ. ജോർജ് തോട്ടാൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.
വാർത്താസമ്മേളനത്തിൽ ഫാ. സിന്റോ നങ്ങിണി, ജെയിംസ് നീലങ്കാവിൽ, സി.വി. റീന പങ്കെടുത്തു.