തൃശൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഒല്ലൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നിലാവുറാങ്ങാത്ത ഒല്ലൂർ പദ്ധതിയുടെ ഭാഗമായി മാടക്കത്തറ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. അക്കരപുറം, പൊങ്ങണംകാട്, അവണാതറ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റവന്യു മന്ത്രി കെ. രാജൻ നിർവഹിച്ചു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒല്ലൂക്കര വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി പ്രശാന്ത്, സാവിത്രി രാമചന്ദ്രൻ, മിഥുൻ തിയ്യത്തുപറമ്പിൽ, സുകന്യ ബൈജു തുടങ്ങിയവർ പങ്കെടുത്തു.