kalo-
ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന പന്തൽ കാൽനാട്ട് കർമ്മം

കുന്നംകുളം: കുന്നംകുളത്ത് നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ട് കർമ്മം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ നിർവഹിച്ചു. ഡിസംബർ 3, 5,6,7 തീയതികളിലാണ് കലോത്സവം. 17 വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ പ്രസ് മീഡിയ പവലിയനുകൾ, പ്രോഗ്രാം, ട്രോഫി കമ്മിറ്റികൾ എന്നിവ പ്രവർത്തിക്കുന്ന കുന്നംകുളം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ നടുമുറ്റത്തെ വേദിയിലാണ് പന്തലിന് കാൽ നാട്ടിയത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി ചെയർമാനുമായ പി.കെ. ഷെബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി മുഖ്യാതിഥിയായി. പി.എം.സുരേഷ്, സജിനി പ്രേമൻ, ടി.സോമശേഖരൻ, മിഷ സെബാസ്റ്റ്യൻ, ബിജു സി. ബേബി, മിനി മോൻസി, പുഷ്പ മുരളി, വി.കെ. സുനിൽകുമാർ,എം.എ. സാദിഖ്, ഇ .പി.ഖമറുദ്ദീൻ,ബിനോയ് ടി. മോഹൻ എന്നിവർ സന്നിഹിതരായി.